Map Graph

കുമ്പളം (എറണാകുളം)

എറണാകുളം ജില്ലയിലെ ഒരു ഗ്രാമം

എറണാകുളം ജില്ലയിലെ വേമ്പനാട്ട് കായലിൽ സ്ഥിതിചെയ്യുന്ന ഒരു തുരുത്ത് ഗ്രാമമാണ്‌ കുമ്പളം. ഇത് എറണാകുളം ജില്ലയിലെ പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിലെ കുമ്പളം ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്നു.ദേശീയപാത 544 ഈ ഗ്രാമത്തിലൂടെ കടന്നു പോകുന്നു.കൊച്ചി കോർപ്പറേഷനിലെ ഇടക്കൊച്ചി, വെല്ലിംഗ്ടൺ ഐലൻറ്, തേവര എന്നീ പ്രദേശങ്ങളും ,മരട് മുനിസിപ്പാലിറ്റിയിലെ നെട്ടൂരും ഈ ഗ്രാമവുമായി ജലാതിർത്തി പങ്കിടുന്നു. ടൂറിസം സാധ്യതകൾ ഏറെയുള്ള ഒരു ജലാഭിമുഖ ഗ്രാമമാണ് കുമ്പളം.

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svg